റിയാദ് - അഴിമതിക്കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ 11 രാജകുടുംബാംഗങ്ങളും 38 മുൻമന്ത്രിമാരുമടക്കം 50 ലധികം പ്രമുഖർ അറസ്റ്റിലായി. ശനിയാഴ്ച രാത്രി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് രാത്രി തന്നെ പ്രമുഖരുടെ അറസ്റ്റിന് നേതൃത്വം നൽകിയത്.
അനുമതിയില്ലാതെ ആയുധങ്ങൾ വാങ്ങിക്കൂട്ടൽ, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ വകുപ്പുകളിലേക്ക് അന്യായമായി കോടികളുടെ സാധനങ്ങൾ വാങ്ങിക്കൽ, അധികാരദുർവിനിയോഗം, കൈക്കൂലി, ഹറം വികസന പദ്ധതിയിലെ അഴിമതി തുടങ്ങിയവയാണ് ഇവർക്കെതിരെയുള്ള കുറ്റം.
അഴിമതിക്കേസുകളിൽ അന്വേഷണം നടത്തുന്നതിനാണ് ഇന്നലെ രാത്രിയാണ് പുതിയ സമിതി രൂപീകരിച്ചതായി രാജാവ് അറിയിച്ചത്. പൊതുസ്വത്ത് വ്യക്തി താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും എന്തുവില കൊടുത്തും തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ പെട്ടവർ ആരായാലും രക്ഷപ്പെടില്ലെന്നും രാജാവ് പറഞ്ഞിരുന്നു.
സൗദി മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ, അഴിമതിക്കെതിരെ കര്‍ശന നടപടി
ആരോപണ വിധേയരെ പിടികൂടാനും യാത്രാവിലക്ക് ഏർപ്പെടുത്താനും അ്ക്കൗണ്ട് മരവിപ്പിക്കാനും സമിതിക്ക് അധികാരമുണ്ട്. സമിതിയിൽ കട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ്, ദേശീയ അഴിമതി വിരുദ്ധ സമിതി, ജനറൽ ഓഡിറ്റിംഗ് ബ്യൂറോ, ജനറൽ പ്രോസിക്യൂഷൻ, ദേശീയ സുരക്ഷാ വിഭാഗം എിവയുടെ തലവൻമാർ സമിതിയിൽ അംഗങ്ങളാണ്.