Sorry, you need to enable JavaScript to visit this website.

മൂന്നാം ഘട്ടത്തില്‍ മിന്നും പോളിംഗ്; ഏറ്റവും കൂടുതല്‍ കോഴിക്കോട്ട്

തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍  78.64 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്  മൂന്നാം ഘട്ടത്തിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. മലപ്പുറം - 78.87, കോഴിക്കോട് - 79,  കണ്ണൂര്‍ - 78.57 ശതമാനം,  കാസര്‍കോട്  - 77.17 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്.


കോര്‍പ്പറേഷനുകളില്‍ കോഴിക്കോട്ട്  70.29 ശതമാനവും കണ്ണൂരില്‍ 71.65 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.


വോട്ടെണ്ണല്‍ ബുധന്‍ രാവിലെ എട്ടിന് ആരംഭിക്കും. ഏഴ് കേന്ദ്രങ്ങളിലായാണ് ജില്ലകളിലെ വോട്ടെണ്ണല്‍. പോളിങ്‌സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ഓരോ ബ്ലോക്ക് പഞ്ചായത്തിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജോലിക്കായി 1300 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.

 

Latest News