തൃശൂര്‍- സംസ്ഥാനത്ത് വികസന വിരോധികളുടെ സമ്മര്‍ദത്തിനു വഴങ്ങി വികസന പദ്ധതികള്‍ നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഫയര്‍ ആന്റ് റസ്‌ക്യൂ അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ശക്തിപ്പെടുന്ന ഗെയില്‍ പദ്ധതി വിരുദ്ധ സമരത്തെ പരോക്ഷമായി വിമര്‍ശിച്ചത്.
നാടിന്റെ വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണ്. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തിവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിനു അന്ത്യമായിരിക്കുന്നു. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.