Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ റെസ്റ്റോറൻിലേക്ക് കാർ പാഞ്ഞുകയറി

ജിദ്ദയിൽ റെസ്റ്റോറന്റിലേക്ക് പാഞ്ഞുകയറിയ കാർ.

ജിദ്ദ - നഗരത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് കാർ പാഞ്ഞുകയറി. യുവതി ഓടിച്ച കാറാണ് സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയത്. മുൻവശത്തെ ചില്ലുകൾ തകർത്ത് റെസ്റ്റോറന്റിന് അകത്താണ് കാർ നിന്നത്. ഡ്രൈവർ അടക്കം ആർക്കും പരിക്കില്ല. നിരവധി ജീവനക്കാരും ഉപയോക്താക്കളുമുള്ള സമയത്താണ് അപകടം. ഭാഗ്യം കൊണ്ടാണ് എല്ലാവരും രക്ഷപ്പെട്ടത്. 
ഹ്യൂണ്ടായ് എലാൻട്ര ഇനത്തിൽ പെട്ട, വെള്ള നിറത്തിലുള്ള കാറാണ് റെസ്റ്റോറന്റിലേക്ക് പാഞ്ഞുകയറിയത്. റെസ്റ്റോറന്റിനു മുന്നിൽ കാർ നിർത്തിയ യുവതി ഓട്ടോമാറ്റിക് ഗിയറിന്റെ സ്ഥാനം ഉറപ്പുവരുത്താതെ ആക്‌സിലേറ്ററിൽ ചവിട്ടിയതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Latest News