തിരുവനന്തപുരം- ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ശരീഫിന്റെ എക്കൗണ്ടിൽനിന്ന് 2.കോടി 21 ലക്ഷം രൂപ കണ്ടെത്തിയെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖർ റഹ്മാന്റെ എക്കൗണ്ടിലേക്ക് പണം മാറ്റിയതായും ഇ.ഡി വ്യക്തമാക്കി. അതീഖുറഹ്മാൻ ഹാഥ്‌റസിലേക്ക് പോയത് മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനുമൊന്നിച്ചാണെന്നും ഇഡി പറഞ്ഞു. അതീഖർ റഹ്മാനെ അറിയില്ലെന്ന് സിദ്ധിഖ് കാപ്പൻ കള്ളം പറഞ്ഞെന്നും ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇന്നലെയാണ് റഊഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. മസ്‌കത്തിലേക്ക് പോകാൻ എത്തിയ റഊഫിനെ ഇമിഗ്രേഷൻ പരിശോധനയ്ക്ക് തൊട്ടുമുൻപാണ് ദൽഹിയിൽനിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.