Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ജിസാന്‍- സൗദി അറേബ്യയിലെ ജിസാന്‍ ദാഇറില്‍ മലപ്പുറം താനൂര്‍ മൂരിയ സ്വദേശി കവളപ്പാറ ഇസ്മാഈല്‍(55) കുഴഞ്ഞ് വീണ് മരിച്ചു.

ദാഇറിലെ അല്‍ ഖലീജ് ഹൈപര്‍ മാര്‍ക്കറ്റിലെ പാചക തൊഴിലാളി ആയിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതര മണിക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞ് വീണയുടന്‍ ദാഇര്‍ ബനീ മാലിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.


കാല്‍ നൂറ്റാണ്ട് കാലം വിവിധ എമിറ്റേറ്റുകളിലായി ജോലി ചെയ്തിരുന്ന ഇസ്മാഈല്‍ ജിസാനിലെത്തിയിട്ട് എട്ട് വര്‍ഷമായി. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയിട്ട് ഒരു വര്‍ഷവും.
പരേതരായ കവളപ്പാറ അബ്ദുല്ല- കൊല്ലഞ്ചേരി പാത്തുമ്മ ദമ്പതികുളുടെ മകനാണ്.
ഭാര്യ-തള്ളാശ്ശേരി നഫീസ.മക്കള്‍- ഷമീം, സല്‍മ.മരുമക്കള്‍- ഹസീന പാറേക്കാവ് മൂന്നിയ്യൂര്‍, ജംഷീദ് കരീപറമ്പ് ചെമ്മാട്.
സഹോദരങ്ങള്‍- സെയ്തലവി പരപ്പനങ്ങാടി, അബ്ദുള്‍ ഖാദര്‍ ചെമ്മാട്.
അനന്തര നടപടികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ അംഗം ഹാരിസ് കല്ലായി, ദാഇര്‍ കെ എം സി സി നേതാക്കളായ ഹംസ മണ്ണാര്‍ മല, ഷാഫി കെ പി കൊടക്കല്ല്,  അബ്ദുല്‍ ഗഫൂര്‍ മേലാറ്റൂര്‍, അഹമ്മദ് സി ടി എളംകൂര്‍ എന്നവര്‍ രംഗത്തുണ്ട്.

 

Latest News