ഖുലൈസ്- മൂന്ന് പതിറ്റാണ്ടുകാലമായി ഖുലൈസില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന നാസര്‍ മക്കരപറമ്പിനെ ഖുലൈസ് ഏരിയ കെ.എം.സി.സി ആദരിച്ചു.
ഖുലൈസിലും പരിസര പ്രദേശങ്ങളിലും മരിച്ച പ്രവാസികളുടെ നൂറോളം മൃതദേഹങ്ങള്‍ പോലീസ് സ്‌റ്റേഷന്‍,എംബസി,ഹോസ്പിറ്റല്‍ തുടങ്ങിയ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മക്കയില്‍ മറവ് ചെയ്യാനും നാട്ടിലേക്ക് അയക്കാനും സഹായിച്ചിട്ടുണ്ട്.
ഖുലൈസ് കെ.എം.സി.സി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നാസര്‍ മക്കരപറമ്പിന് ഖുലൈസ് കെ.എം.സി.സി ട്രഷറര്‍ ഇബ്രാഹിം വന്നേരി മെമന്റോ സമ്മാനിച്ചു. അസീസ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. അസീസ് മണ്ണാര്‍ക്കാട്, റഷീദ് എറണാകുളം, കുഞ്ഞുട്ടി മക്കരപ്പറമ്പ്, അബ്ദുറഹ്മാന്‍ ചാലിലകത്ത്, അദുപ്പ ചേപ്പൂര്, ആരിഫ് പഴയകത്ത് എന്നിവര്‍ സംസാരിച്ചു