നെടുമ്പാശേരി- ഓടുന്ന കാറിന് പിന്നിൽ വളർത്തുനായയെ കെട്ടിയിട്ട് ക്രൂരത കാണിച്ച െ്രെഡവർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. നെടുമ്പാശേരി കുന്നുകര സ്വദേശി യൂസഫിനെതിരെയാണ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെ ചാലായ്ക്കൽ ശ്രീനാരായണ മെഡിക്കൽ കോളേജിന് സമീപമായിരുന്നു സംഭവം. കാറിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ പകർത്തിയ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് ചെങ്ങമനാട് പോലീസ് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ വളർത്തുന്നതിനായി യൂസഫ് നായയെ കൊണ്ടുവന്നെങ്കിലും ഭാര്യ സമ്മതിച്ചില്ല. ഇതേതുടർന്ന് ഉപേക്ഷിക്കുന്നതിനായി കൊണ്ടുപോയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃഗസംരക്ഷണ നിയമ പ്രകാരം സ്വമേധയ കേസെടുക്കുകയായിരുന്നുവെന്ന് ചെങ്ങമനാട് സി.ഐ ടി.കെ. ജോസി പറഞ്ഞു