തിരുവനന്തപുരം- ജയിലിൽ സ്വപ്നയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജയിലിൽ ഭീഷണിയുണ്ടെന്ന് നേരത്തെ സ്വപ്ന കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടന്നത്. ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും വക്കീൽ എഴുതി നൽകിയ സ്‌റ്റേറ്റ്‌മെന്റിൽ ഒപ്പിട്ട് നൽകുകയായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ജയിലിൽ തനിക്ക് ഭീഷണിയുണ്ടെന്നും പോലീസുകാരെന്ന് സംശയിക്കുന്ന ചിലർ എത്തി തന്നെയും കുടുംബത്തെയും അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും സ്വപ്‌ന ആരോപിച്ചിരുന്നു.