മക്ക - വെട്ടുകിളി പ്രജനന കേന്ദ്രങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് തേനീച്ച കർഷകർക്കും കന്നുകാലി ഉടമകൾക്കും പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. വെട്ടുകിളി ശല്യം കൂടുതൽ ബാധിക്കാതിരിക്കാനുള്ള നീക്കങ്ങളും മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുന്നു. കൂടാതെ തേനീച്ചകളുടെയും കന്നുകാലികളുടെയും സുരക്ഷക്കാവശ്യമായ നീക്കങ്ങളിൽ കർഷകരുടെ സഹകരണവും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി വെട്ടുകിളികൾ കൃഷിയിടങ്ങളിൽ എത്തുന്നതിനും മുട്ടയിടുന്നതിനും തടയിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും ആളുകളുടെ സാന്നിധ്യം ഇതിന് ഭംഗം വരുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കി.