റിയാദ്- സൗദിയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ എന്ന് ലഭ്യമാകുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കി. ഫൈസർ കമ്പനിയുടെ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മരുന്ന് സൗദിയിൽ എത്തിയതിന് ശേഷവും സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അഥോറിറ്റി സാമ്പിളുകൾ വീണ്ടും പരിശോധന നടത്തും. ഇറക്കുമതിക്ക് ശേഷം മാത്രമേ എന്നാണ് കുത്തിവെപ്പ് നടത്തൂ എന്ന കാര്യം തീരുമാനിക്കൂ.