കൊച്ചി- തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ ആരംഭിച്ചു. ഈ അഞ്ചു ജില്ലകളിലായി 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് വോട്ടെടുപ്പ്. 12,643 പോളിഭ് ബൂത്തുകളിലായാണ് പോളിങ്. 28,142 സ്ഥാനാര്‍ത്ഥികള്‍ ജനവധി തേടുന്നു. ആകെ വോട്ടര്‍മാര്‍ 98,57,208. കന്നി വോട്ടര്‍മാര്‍ 57,895.
അവസാന ഘട്ട പോളിങ് ബാക്കി നാലു ജില്ലകളില്‍ ഡിസംബര്‍ 14ന് നടക്കും.