അബുദാബി- ഒട്ടകപ്പുറത്ത് മരുഭൂമിയില്‍ കറങ്ങാന്‍ ഒത്തുകൂടിയ ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും. അവരുടെ യാത്രയുടെ അവസാന ദിവസം ആശ്ചര്യകരമായ കാര്യമാണ് കാത്തിരുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏഴാമത് വാര്‍ഷിക ഒട്ടക ട്രെക്കിങ്ങില്‍ പങ്കെടുത്തവരെ കാണാനെത്തി.
ദുബായിലെ ഗ്ലോബല്‍ വില്ലേജിനുള്ളിലെ ഹെറിറ്റേജ് വില്ലേജിലെ അവസാന ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലായിരുന്നു ഒട്ടക സംഘം. ഇതിനിടയില്‍ ദുബായിലെ അല്‍ മര്‍മൂം പ്രദേശത്താണ് ശൈഖ് മുഹമ്മദിനെ കണ്ടുമുട്ടിയത്.