തിരുവനന്തപുരം- ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. ആശ കിഷോറിനെ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. നടപടി ചോദ്യം ചെയ്ത് ആശ കിഷോര്‍ നല്കിയ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര തീരുമാനം ശരിവച്ചത്.
ഇപ്പോള്‍ ചുമതലയുള്ള ഇടക്കാല ഡയറക്ടര്‍ കെ. ജയകുമാറിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ നിയമനം നടത്താനും കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്കി. ഡയറക്ടറെ നീക്കം ചെയ്യാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് ആശ കിഷോര്‍ നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചിരുന്നു. നവംബര്‍ ആറിന് െ്രെടബ്യൂണലും ആശയുടെ പരാതി തള്ളി. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി നിരസിച്ചത്.