മലപ്പുറം- ഇടത് എം.എല്‍.എ പി.വി. അന്‍വര്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം ഇളക്കി വോട്ട് ചോദിച്ചുവെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
നിലമ്പൂര്‍ നഗരസഭയിലെ ചന്തക്കുന്ന് വാര്‍ഡില്‍ ഇടതു സ്ഥാനാര്‍ഥിക്ക് വേണ്ടി മതവികാരം ഇളക്കിവിട്ട് വോട്ട് ചോദിച്ചുവെന്നാണ് പരാതി. പ്രസംഗത്തിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടുംബ യോഗത്തില്‍ അന്‍വര്‍ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന ഓഡിയോ സഹിതമാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
നഗരസഭയിലെ ഒമ്പതാം വാര്‍ഡായ ചന്തക്കുന്നിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ആബിദ താത്തൂക്കാരന് വേണ്ടി വൃന്ദാവനംകുന്നില്‍ നടന്ന യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്.
കോണ്‍ഗ്രസിലെ ശ്രീജ വെട്ടത്തേഴത്താണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥി. ഇഹലോകവും പരലോകവുമില്ലാത്തവര്‍ക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ് എം.എല്‍.എ കുടുംബ യോഗത്തില്‍ ചോദിക്കുന്നത്.
നഗരസഭയിലെ കുടിവെള്ള പ്രശ്‌നം പരാമര്‍ശിച്ച് തുടങ്ങിയ പ്രസംഗത്തില്‍ റബ്ബിനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു എന്ന് പറഞ്ഞാണ് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്.