തിരുവനന്തപുരം- ഭരണഘടന പദവി വഹിക്കുന്ന സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കറുടെ ഓഫീസിനെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇവ ജനം അവജ്ഞയോടെ തള്ളിക്കളയണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. പ്രതികളുമൊത്ത് ഒരിക്കലും വിദേശ യാത്ര നടത്തിയിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.