റിയാദ്- ഫലസ്തീന്‍ പ്രശ്‌നം അറബികളുടെ അടിസ്ഥാന വിഷയമാണെന്നും രാജ്യത്തിന്റെ വിദേശ നയത്തില്‍ അത് ഒന്നാം സ്ഥാനത്താണെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗം കൊറോണ വൈറസ് നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.