Sorry, you need to enable JavaScript to visit this website.

സി.ഒ.ടി അസീസിന് ജിദ്ദ പൗരാവലിയും ഗ്രന്ഥപ്പുരയും യാത്രയയപ്പ് നൽകി

സി.ഒ.ടി. അസീസിന് ജിദ്ദ പൗരാവലി യാത്രയയപ്പ് നൽകിയപ്പോൾ.
സി.ഒ.ടി. അസീസിന് ഗ്രന്ഥപ്പുര ജിദ്ദ നൽകിയ യാത്രയയപ്പ്. 


ജിദ്ദ- രണ്ട് പതിറ്റാണ്ടത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മടങ്ങുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി.ഒ.ടി. അസീസിന് ജിദ്ദ പൗരാവലി യാത്രയയപ്പ് നൽകി. മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ മുസാഫിർ ഉദ്ഘാടനം ചെയ്തു. എഡിറ്റോറിയൽ ഡെസ്‌കിലും റിപ്പോർട്ടിലും കഴിവുകൾ തെളിയിച്ച സി.ഒ.ടി. അസീസ് പ്രവാസി സമൂഹത്തിൽ ഏറെ സ്വീകാര്യനായിരുന്നുവെന്ന് മുസാഫിർ പറഞ്ഞു. ചെയർമാൻ അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. 
ജനറൽ കൺവീനർ റാഫി ബീമാപള്ളി സ്വാഗതം പറഞ്ഞു. സാദിഖ് അലി തുവൂർ, ബിജു രാമന്തളി, അബ്ദുൽ മജീദ് നഹ, കബീർ കൊണ്ടോട്ടി, ഹിഫ്‌സുറഹ്മാൻ, സി.എം അഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി, ഉണ്ണി തെക്കേടത്, വേണു അന്തിക്കാട്, സലിം കരുവാരകുണ്ട്, ഷിഫാസ് തൃശൂർ, ജുനൈസ് ബാബു, സലിം നാണി, ബാബു കല്ലട, നജീബ് മടവൂർ എന്നിവർ ആശംസകൾ നേർന്നു. മൻസൂർ വയനാട് നന്ദിയും പറഞ്ഞു.


ജിദ്ദ - രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലയാളം ന്യൂസ് എഡിറ്റർ സി.ഒ.ടി. അസീസിന് ഗ്രന്ഥപ്പുര ജിദ്ദ യാത്രയയപ്പ് നൽകി. 
'നാട്ടിലെ പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്തതിനെക്കാൾ വിഭിന്നമായിരുന്നു സൗദിയിലെ പത്രപ്രവർത്തനമെന്ന് അസീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജിദ്ദയിലെ സാംസ്‌കാരിക മണ്ഡലങ്ങളിൽ വളരെ സജീവമായിരുന്ന സി.ഒ.ടി. ഗ്രന്ഥപ്പുരയുമായി വലിയ ബന്ധം പുലർത്തിയിരുന്നു. അബ്ദുൽ മജീദ് നഹ, സലാഹ് കാരാടൻ, ഷിബു തിരുവനന്തപുരം എന്നിവർ ആശംസകൾ നേർന്നു. ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. കിസ്മത്ത് മമ്പാട് സ്വാഗതവും മുഹമ്മദ് സാദത് നന്ദിയും പറഞ്ഞു.

 

 

Latest News