Sorry, you need to enable JavaScript to visit this website.

ഐ-ലീഗ്: ഉദ്ഘാടന  മത്സരത്തിന് ഗോകുലം 

ന്യൂദല്‍ഹി - ഐ-ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണ്‍ ജനുവരി ഒമ്പതിന് ആരംഭിക്കും. ആദ്യ പത്ത് റൗണ്ട് മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ആണ് എ.ഐ.എഫ്.എഫ് പുറത്തുവിട്ടത്. ബാക്കി ഒരു റൗണ്ട് ഫിക്‌സ്ചര്‍ പിന്നീട് തീരുമാനിക്കും. കൊല്‍ക്കത്തയിലെ മൂന്ന് വേദികളിലായാണ് സീസണ്‍ പൂര്‍ത്തിയാക്കുക -വിവേകാനന്ദ യുവഭാരതി, കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയം, കിഷോര്‍ ഭാരതി ക്രിരംഗന്‍ എന്നിവിടങ്ങളില്‍. കാണികളില്ലാതെയാണ് മത്സരങ്ങളെല്ലാം നടത്തുക. കളിക്കാരും ഒഫിഷ്യലുകളും റഫറിമാരും പ്രാദേശിക സംഘാടക സമിതിയും സീസണ്‍ കഴിയുന്നതു വരെ ജൈവകവചത്തില്‍ കഴിയും. കഴിഞ്ഞ സീസണ്‍ കോവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
ജനുവരി ഒമ്പതിന് ആരംഭിക്കുന്ന ലീഗില്‍ ആദ്യ ദിവസം തന്നെ ഗോകുലം കേരള കളത്തില്‍ ഇറങ്ങും. ചെന്നൈ സിറ്റിയെ ആണ് നേരിടുക. ആദ്യ ദിനത്തിലെ രണ്ടാമത്തെ കളിയില്‍ അരങ്ങേറ്റക്കാരായ സുദേവ ദല്‍ഹി എഫ്.സിയും സ്ഥാനക്കയറ്റം നേടിയ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് കൊല്‍ക്കത്തയുമായാണ്.


 

Latest News