Sorry, you need to enable JavaScript to visit this website.

ദമാം തുറമുഖത്ത് കപ്പലുകൾ കൂട്ടിയിടിച്ചു

പ്രതീകാത്മക ചിത്രം

ദമാം - കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് രണ്ടു ചരക്കു കപ്പലുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി പതാക വഹിച്ച, അൽബഹ്‌രി കമ്പനിക്കു കീഴിലെ കപ്പലും ടാൻസാനിയ പതാക വഹിച്ച കപ്പലുമാണ് കൂട്ടിയിടിച്ചത്. ദമാം തുറമുഖ കനാലിന്റെ പ്രവേശന കവാടത്തിലാണ് അപകടം. ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. അപകടം ദമാം തുറമുഖത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടില്ല. സംഭവമുണ്ടായ ഉടൻ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന അംഗീകൃത നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പ്രത്യേക കമ്മിറ്റി അന്വേഷണം തുടരുകയാണെന്നും സൗദി പോർട്‌സ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
 

Latest News