Sorry, you need to enable JavaScript to visit this website.

വാജ്‌പേയിക്ക് തുരങ്കം പണിയായിരുന്നോ എന്ന് ചോദിക്കേണ്ടി വരും-എൻ.എസ് മാധവൻ

തിരുവനന്തപുരം-തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്കിനോട് ചേർന്ന പുതിയ ക്യാമ്പസിന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പി നേതാവ് വി.മുരളീധരന് മറുപടിയുമായി സാഹിത്യകാര്യൻ എൻ.എസ് മാധവൻ. 
നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും. എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

ഹിമാചൽ പ്രദേശിലെ മണാലിയിലെ അടൽ തുരങ്കപ്പാതയെ സൂചിപ്പിച്ചുകൊണ്ടാണ് എൻ.എസ് മാധവൻ മുരളീധരനെ പരിഹസിച്ചത്. മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ പ്രമുഖ നേതാവുമായ അടൽ ബിഹാരി വാജ്‌പേയുടെ സ്മരണാർത്ഥമാണ് തുരങ്കപാതക്ക് അടൽ എന്ന പേര് നൽകിയിരിക്കുന്നത്. നെഹ്‌റുവിന് വള്ളംകളിയറിഞ്ഞിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേര് നൽകിയിരിക്കുന്നതെന്ന മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടാണ് എൻ.എസ് മാധവന്റെ പ്രതികരണം.
 

Latest News