ജിദ്ദ- രണ്ട് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസിന് മലയാളം ന്യൂസ് കുടുംബം യാത്രയയപ്പ് നല്‍കി.
എഡിറ്റോറിയല്‍ ഡെസ്‌കിലും റിപ്പോര്‍ട്ടിംഗിലും കഴിവുകള്‍ തെളിയിച്ച സി.ഒ.ടി അസീസ് പ്രവാസി സമൂഹത്തില്‍ ഏറെ സ്വീകര്യനായിരുന്നുവെന്ന് ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകരുടെ വകയായുള്ള ഉപഹാരവും മെമന്റോയും അദ്ദേഹം സമ്മാനിച്ചു. ചടങ്ങില്‍ എ.റഫീഖ് സ്വാഗതം പറഞ്ഞു.
പ്രവാസി സമൂഹത്തില്‍ തനിക്ക് ലഭിച്ച അംഗീകാരവും സ്വീകാര്യതയും പ്രവാസികളുടെ പ്രിയപ്പെട്ട പത്രമായ മലയാളം ന്യൂസിനുള്ള അംഗീകാരമാണെന്ന് സി.ഒ.ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങുന്ന സി.ഒ.ടി അസീസ് കേരളത്തില്‍ മലയാളം ന്യൂസില്‍ തുടരും.