കൊയിലാണ്ടി- ശബരിമല ദര്‍ശനം നടത്തി വിവാദമായ ബിന്ദു അമ്മിണിയുടെ പടം മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പിലൂടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായി. കാസര്‍കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് (37) കൊയിലാണ്ടി സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്. താന്‍ കൊടുത്ത പരാതിയില്‍ കൊയിലാണ്ടി പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.