തിരുവനന്തപുരം- വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ഇൻഷുറൻസ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സി.ബി.ഐ. മരിക്കുന്നതിന് എട്ടു മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിൽ എടുത്ത എൽ.ഐ.സി പോളിസി സംബന്ധിച്ചാണ് ദുരൂഹത. ഇക്കാര്യത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. തുടർന്ന് എൽ.ഐ.സി മാനേജർ, ബാലഭാസ്‌കറിനെ അവസാനം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തു. ഇൻഷുറൻസ് പോളിസിയിൽ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പറും ഇ-മെയിലും ഉൾപ്പെടുത്തിയിരുന്നു. ഇതാണ് ദുരൂഹതക്ക് കാരണമായത്. നോമിനി ബാലഭാസ്‌കറിന്റെ ഭാര്യയായിരുന്നു. ഭാര്യ ലക്ഷ്മിക്ക് തന്നെയാകും ഇൻഷുറൻസ് തുക നൽകുകയെന്ന് എൽ.ഐ.സി അറിയിച്ചു.