അബുദാബി- യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ 49ാമത് ദേശീയ ദിനാഘോഷങ്ങള്‍ തുടരുന്നു. ആഘോഷത്തിന്റെ ഭാഗമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ ആദ്യത്തെ ലൈറ്റ് ഷോ ഉള്‍പ്പെടെ നിരവധി പ്രകടനങ്ങളും മറ്റ് ഷോകളും അരങ്ങേറി.
ബിയാ കമ്പനിയാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഷോ കമ്പനിയുടെ പുതിയ ആസ്ഥാനത്ത് നടത്തിയത്. 2021 ലാണ് പുതിയ ആസ്ഥാനം ആരംഭിക്കുകയെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
ലൈറ്റ് ഷോക്ക് കരുത്ത് പകര്‍ന്നത് ബീയ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഓണ്‍സൈറ്റ് സോളാര്‍ പാര്‍ക്ക് സൃഷ്ടിച്ച പുനരുപയോഗ ഊര്‍ജമാണ്. ഇത് ടെസ്ലയുടെ അത്യാധുനിക പവര്‍പാക്കുകളില്‍ സംഭരിച്ചിരിക്കുന്നു.
1971 ല്‍ എമിറേറ്റ്‌സ് രൂപവത്കരിച്ചതിന്റെ വാര്‍ഷികാഘോഷത്തിനായി അബുദാബിയിലും ദുബായിലും വിവിധ പരിപാടികളുടെയും ഷോകളുടെയും തിരക്കാണ്.
അബുദാബിയില്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സംസാരിച്ചു.
വാര്‍ഷികാഘോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
ദേശീയ ദിനം ആഘോഷിക്കുന്നതിനായി ഷാര്‍ജയില്‍, എമിറേറ്റിലെ മികച്ച വനിതാ സംരംഭകരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഷാര്‍ജ ബിസിനസ് വിമന്‍ കൗണ്‍സില്‍, വിമന്‍ ഓഫ് ഷാര്‍ജ”കാമ്പയിന്‍ ആരംഭിച്ചു.