കൊച്ചി- പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഐ.എം. സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, എന്നിവരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് പരിശോധന നടത്തി.
മലപ്പുറത്തെ ഇവരുടെ വീടുകള്‍ക്ക് പുറമെ, മറ്റൊരു നേതാവായ കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ടിട്ടില്ല.