അബുദാബി- വലിയ ജനക്കൂട്ടം സ്‌റ്റേഡിയത്തില്‍ നിറയാതിരുന്നിട്ടുപോലും യു.എ.ഇയുടെ ഈ വര്‍ഷത്തെ ദേശീയ ദിന ഷോ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ അതിമനോഹരമായിരുന്നു. ബുധനാഴ്ച അബുദാബിയില്‍ അരങ്ങേറുകയും യു.എ.ഇയുടെ ഇതരഭാഗങ്ങള്‍ക്കായി തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്ത ഷോ രാജ്യത്തിന്റെ ദൃഢനിശ്ചയം, അഭിലാഷം, ശുഭാപ്തിവിശ്വാസം എന്നിവ ഉചിതമായി ചിത്രീകരിച്ചു. ഇത് രാജ്യത്തിന്റെ സുവര്‍ണ്ണ ജൂബിലിക്ക് തുടക്കമിട്ടു.
നമ്മുടെ 49 ാം വര്‍ഷത്തില്‍ അവസാനമായി ചന്ദ്രന്‍ പ്രകാശിക്കുമ്പോള്‍, നാളെ, സൂര്യന്‍ നമ്മുടെ അമ്പതാം വര്‍ഷത്തില്‍ ഉദിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കുന്നു- ഐതിഹാസിക പരിപാടിയുടെ പ്രമേയം ഇതായിരുന്നു.
ഡ്രോണ്‍ ലൈറ്റുകളും വെടിക്കെട്ടുകളും ആകാശത്തെ പ്രകാശിപ്പിച്ചു, രാജ്യമെമ്പാടുമുള്ള നിരവധി പൗരന്മാരുടേയും നിവാസികളുടേയും മനസ്സില്‍ രാജ്യസ്‌നേഹത്തിന്റെ അഭിമാനം നിറച്ചു.
മഹത്തായ സാംസ്‌കാരിക പരിപാടിയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുത്തു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്‌യാന്‍; സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്‌സ് ഭരണാധികാരികളും, കിരീടാവകാശികളും ഡെപ്യൂട്ടി ഭരണാധികാരികളും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായി.