കുവൈത്ത് സിറ്റി- കുവൈത്തില്‍ 80 വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയം തീരുമാനിച്ചു. സ്വദേശിവല്‍ക്കരണം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അടുത്ത മാര്‍ച്ച് മാസത്തോടെ ഇവരുടെ സേവനം അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസ്മായില്‍ അല്‍ ഫെലാകവിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഉപദേഷ്ടാക്കള്‍, അക്കൗണ്ടന്റുമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരും താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വിദേശികളും പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടും.