ജിദ്ദ- ഗെയിൽ വാതക പൈപ്പ്‌ലൈൻ ജനവാസ കേന്ദ്രങ്ങളിലൂടെ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ഇക്കാര്യത്തിൽ സി.പി.എമ്മിന്റേത് ഇരട്ടത്താപ്പാണെന്നും ഏറനാട് എം.എൽ.എ പി.കെ ബഷീർ പറഞ്ഞു.
ഉംറ നിർവഹിക്കാൻ വേണ്ടി എത്തിയ പി.കെ ബഷീർ എം.എൽ.എക്കും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ക്കും ഏറനാട് മണ്ഡലം ജിദ്ദ കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരിക്കുമ്പോൾ ഗെയിൽ വാതക പൈപ്പിനെതിരെ സമരം ചെയ്ത സി.പി.എം ഇപ്പോൾ അതിന്റെ വക്താക്കൾ ആകുന്നത് വിരോധ ഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. സൈതലവി കുഴിമണ്ണ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ലാ പ്രസിഡന്റ് വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരീക്കോട് സ്വാഗതവും നൗഷാദ് വി.പി നന്ദിയും പറഞ്ഞു. ഇസ്മായിൽ മുണ്ടക്കുളം, നിസാം മമ്പാട്, ഇല്യാസ് കല്ലിങ്ങൽ, നാസർ ഒളവട്ടൂർ, സുൽഫീക്കർ ഒതായി, സുബൈർ ഊർങ്ങാട്ടിരി, സലാം കാവനൂർ, കെ.സി മൻസൂർ, അബ്ദുറഹിമാൻ തങ്ങൾ, ഷജീർ ബാബു അരീക്കോട്, സക്കീർ എടവണ്ണ, ഷിജു എടവണ്ണ, ഹബീബ് കാഞ്ഞിരാല, മൊയ്ദീൻ കുട്ടി കാവനൂർ, അഷ്‌റഫ് കുഴിമണ്ണ, സുൽഫീക്കർ മാട്ടുമേൽ, കുട്ടൻ അരീക്കോട്, കരീം വെള്ളേരി, റഷീദ്, ജാഫർ, സലിം വാവൂർ തുടങ്ങിയവർ സംബന്ധിച്ചു.