തിരുവനന്തപുരം- ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട സ്പീക്കറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്. ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്‌സ് കമ്മിറ്റിയെന്നും തോമസ് ഐസക് വ്യക്തമാക്കി.