തിരുവനന്തപുരം- സി.എ.ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിന് എതിരായ അവകാശലംഘന നോട്ടീസ് നടപടിക്കായി സ്പീക്കർ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. വി.ഡി സതീശൻ എം.എൽ.എ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയത്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഈ നടപടി വരുന്നത്.