ചേർത്തല- ഷാനിമോൾ ഉസ്മാൻ എം.എൽ.എക്ക് എതിരെ മന്ത്രി ജി. സുധാകരൻ രംഗത്ത്. ഷാനിമോൾക്ക് ഒരു ജോലിയുമില്ലെന്നും നല്ല നിലയിൽ പ്രവർത്തിക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെ തോൽപ്പിച്ചതിന്റെ ഫലം അരൂരൂകാർ അനുഭവിക്കണമെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുധാകരന്റെ വിമർശനം. പെരുമ്പളം പാലം നിർമാണത്തിൽ ഉൾപ്പെടെ വികസനവിരുദ്ധ നിലപാടാണ് ഷാനിമോൾ സ്വീകരിച്ചതെന്നും ഇപ്പോൾ ജനം കരഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. പാലത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത് എം.എല്‍.എയാണ്. എന്നാല്‍ അതിന് ഷാനിമോള്‍ ഒരു ജോലിയും എടുക്കുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു.