ദമാം- ചെങ്ങറയിലെ കുമ്പഴ എസ്‌റ്റേറ്റിൽ 13 വർഷത്തിലധികമായി താമസിച്ചു വരുന്ന മൂവായിരത്തിലധികം പൗരന്മാർക്ക് നാളിതുവരെ അടിസ്ഥാന ജനാധിപത്യ അവകാശത്തിൽപെട്ട വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതരുടെ ജനാധിപത്യ വിരുദ്ധ സമീപനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനും, ചെങ്ങറ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി പ്രവാസി സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ തയാറാക്കിയ വീഡിയോ ഡിസംബർ 1ന് പുറത്തിറങ്ങും.
വൈകീട്ട് സംഘടിപ്പിക്കുന്ന വെർച്വൽ ഐക്യദാർഢ്യ സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം പ്രേമ ജി. പിഷാരടി പ്രകാശനം നിർവഹിക്കും. ടി.കെ. അലി പൈങ്ങോട്ടായി രചിച്ച ചെങ്ങറയുടെ കണ്ണീർ എന്ന കവിതയെ ആസ്പദമാക്കിയാണ് വീഡിയോ. റഊഫ് ചാവക്കാട് ആലാപനവും, റഊഫ് അണ്ടത്തോട് സംഗീതവും നിർവഹിച്ച വീഡിയോയിൽ അവതരണം നിർവഹിച്ചത് സഈദ് ഹമദാനിയാണ്.