ദുബായ്- കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച നയം യു.എ.ഇ പ്രഖ്യാപിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കം കോവിഡ് പ്രതിരോധ പോരാളികള്‍ക്കുമാണ് മുന്‍ഗണന. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്, പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ നല്‍കുമെന്ന് യു.എ.ഇ സര്‍ക്കാരിന്റെ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദി പ്രഖ്യാപിച്ചു.
49ാ മത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി കോവിഡ് 19 പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണങ്ങളുടെ തുടക്കത്തില്‍, സുരക്ഷ ഉറപ്പാക്കുന്നതുവരെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കില്ല.