ദുബായ്- കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വിസ കാലാവധി തീരുന്നതു വരെ യു.എ.ഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സീഷെല്‍സില്‍ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓണ്‍ ലൈനില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്‌നങ്ങളില്‍പെടുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് സുരക്ഷാ കേന്ദ്രം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോടും മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്.