ദുബായ്- യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നത് കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പോരാളികളുടെ പ്രയത്‌നം പാഴാക്കരുതെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇതിനകം വ്യക്തികളും സ്ഥാപനങ്ങളുമുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പിഴ ചുമത്തി. എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണം.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ അധികൃതരെ അറിയിക്കണം.