തിരുവനന്തപുരം- കെ.എസ്.എഫ്.ഇ റെയ്ഡിൽ വിജിലൻസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. വിജിലൻസ് എല്ലാ കാലത്തും ഇതുപോലെയുള്ള പരിശോധനകൾ നടത്താറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടക്കുന്ന റെയ്ഡിന്റെ പൂർണവിവരങ്ങൾ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. പരിശോധനയാണ് നടന്നതെന്നും റെയ്ഡ് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടത്തിയത് സാധാരണ പരിശോധന മാത്രമാണെന്നും രഹസ്യവിവരം ലഭിച്ചാൽ ഇന്റലിജൻസ് പരിശോധന നടത്തും. ഉപദേശകൻ എന്ന നിലയിൽ രമൺ ശ്രീവാസ്തവക്ക് ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.