കൊച്ചി- കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. പാലാരിവട്ടം ചക്കരപ്പറമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തിരുവനന്തപുരം-കോഴിക്കോട് സൂപ്പര്‍ ഡീലക്‌സ് ബസ് അപകടത്തില്‍പ്പെട്ടത്. 26 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കണ്ടക്ടറുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കരാണമെന്ന് സംശയിക്കുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കടപുഴകിയ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.