മസ്‌കത്ത്- എട്ടു മാസത്തിന് ശേഷം ഒമാന്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി. നേരത്തെ സന്ദര്‍ശന വിസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ക്കാണ് അയവു വന്നത്.
രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം നല്‍കും.