Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവര്‍ ചെയ്തത് പിശാചുവല്‍ക്കരണം; സമീപിച്ചത് ഇസ്‌ലാമിക സ്ഥാപനത്തിന്റെ പേരില്‍

മലപ്പുറം- പോപ്പുലര്‍ ഫ്രണ്ടും സത്യസരണിയും വിദേശ ഫണ്ട് സ്വീകരിച്ച് സംഘടിത മതംമാറ്റം നടത്തുന്നുവെന്ന തരത്തില്‍ ഇന്ത്യ ടുഡേ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത കെട്ടിച്ചമച്ചതും ചില ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ തനിക്കും സംഘടനക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്ന പിശാചുവല്‍ക്കരണത്തിന്റെ ഭാഗവുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗമായ വിമന്‍സ് ഫ്രണ്ട് അധ്യക്ഷ എ.എസ്. സൈനബ പറഞ്ഞു.
ഒരു മാസം മുമ്പ് നടത്തിയ നീണ്ട സംഭാഷണത്തെ തികച്ചും തെറ്റിദ്ധരിപ്പിക്കും വിധം മുമ്പും പിമ്പും വെട്ടിയെടുത്ത് സംപ്രേഷണം ചെയ്യുകയായിരുന്നു.
ഒരു ഇസ്്‌ലാമിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു സുഹൃത്ത് മുഖേനയാണ് സമീപിച്ചത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍, ഹാദിയ കേസ്, സത്യസരണി തുടങ്ങിയവയെപ്പറ്റിയായിരുന്നു സംഭാഷണം.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയും കേരളത്തില്‍ നിലവില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയും സംഭാഷണത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റിമറിക്കുകയായിരുന്നുവെന്ന് സൈനബ പറഞ്ഞു.
രഹസ്യമോ പരസ്യമോ ആയ ഏത് സംഭാഷണത്തിലായാലും എനിക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. വിവിധ മാധ്യമങ്ങളോടും എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികളോടും അതെല്ലാം ഞാന്‍ വ്യക്തമാക്കിയതാണ്.
സത്യസരണി ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും ഒരു മതപരിവര്‍ത്തന കേന്ദ്രമല്ലെന്നും ഞാന്‍ വ്യക്തമാക്കി. ഇതുപോലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാനുള്ള നടപടി ക്രമങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് എന്നാലാവുംവിധം ഞാന്‍ വിശദീകരിച്ചു.
സത്യസരണിയില്‍നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കണക്കാണ് ഞാന്‍ നല്‍കിയത്. അതില്‍ മുസ്‌ലിംകളും അമുസ്്‌ലിംകളും പുരുഷന്മാരും സ്ത്രീകളും ഉണ്ട്. ഈ വിവരം സത്യസരണിയുടെ വെബ്‌സൈറ്റില്‍ ഏവര്‍ക്കും ലഭ്യമാണ്. അതറിയാന്‍ ഒരു സ്റ്റിംഗ് ഓപറേഷന്റെ ആവശ്യമില്ല. വിദേശ ഫണ്ട് അടക്കമുള്ള മറ്റാരോപണങ്ങളെല്ലാം തന്നെ കല്ലുവച്ച നുണകളാണ്. ദേശീയ ചാനലുകളുടെ റേറ്റിംഗ് കൂട്ടാന്‍ നടത്തുന്ന മത്സരത്തില്‍ എന്നെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണ് -സൈനബ കൂട്ടിച്ചേര്‍ത്തു.

 

Latest News