Sorry, you need to enable JavaScript to visit this website.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായി എം.പി

തൊടുപുഴ- അപകടത്തില്‍ പരിക്കേറ്റ് വാഹനം കിട്ടാതെ വിഷമിച്ചവര്‍ക്ക് തുണയായി ഡീന്‍ കുര്യാക്കോസ് എം.പി. കാര്‍ നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ചു കയറി സാരമായി പരിക്കേറ്റ യാത്രക്കാര്‍ക്കാണ് എം.പിയുടെ  സഹായഹസ്തമെത്തിയത്. തൊടുപുഴ -മൂലമറ്റം റൂട്ടില്‍ മലങ്കര പാലത്തിനു സമീപം ഇന്നലെ 4.45ഓടെയായിരുന്നു സംഭവം. കോളപ്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിനു ശേഷം മ്രാലയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു എം.പി. ഇതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടു കിടക്കുന്നത് കണ്ടത്. കാറിലുണ്ടായിരുന്നു നാലു പേരും പരിക്കേറ്റ് റോഡരികില്‍ നില്‍ക്കുകയായിരുന്നു. പല വാഹനങ്ങളും കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്നതിനിടെയാണ് എംപിയുടെ വാഹനം എത്തിയത്. പിന്നീട് തന്റെ  വാഹനത്തില്‍ പരിക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ഡീന്‍ കുര്യാക്കോസ് ഒപ്പമുണ്ടായിരുന്നവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മറ്റൊരു വാഹനം വരുത്തി യോഗ സ്ഥലത്തേക്ക് എം.പി യാത്രയായി. മുട്ടം കന്യാമല സ്വദേശികളായ ലിസി (50), ആലീസ് (60), ഗ്രേസി (55) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News