റിയാദ് - തലസ്ഥാന നഗരിയിലെ അല്‍മൂന്‍സിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാചക വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരുടെ നില ഭദ്രമാണ്. സ്‌ഫോടനത്തില്‍ റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.