കേരള വർമ; ജയദേവന്റെ രാജി സ്വീകരിച്ചു, ചുമതല ആർ. ബിന്ദുവിന്

തൃശൂർ- കേരള വർമ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത്‌നിന്നുള്ള പ്രൊഫസർ എ.പി ജയദേവന്റെ രാജി കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചു. പകരം ചുതമല പ്രൊഫസർ ആർ.ബിന്ദുവിന് നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. നേരത്തെ വൈസ് പ്രിൻസിപ്പൽ സ്ഥാനം ബിന്ദുവിന് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജയദേവൻ രാജി സമർപ്പിച്ചത്. രാഷ്ട്രീയ സ്വാധീനമാണ് ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് നിയമിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട്.
 

Latest News