തിരുവനന്തപുരം- വിദേശഫണ്ട് സ്വീകരിച്ച് മതപ്രവർത്തനം നടത്തുന്നുവെന്ന ആരോപണത്തിൽ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇന്റലിജൻസ് മേധാവിയോടാണ് അന്വേഷണത്തിന് നിർദ്ദേശിച്ചത്. വെളിപ്പെടുത്തൽ നടന്നത് മറ്റു സംസ്ഥാനത്താണെങ്കിലും കേരളത്തെ പറ്റിയുള്ളതായതിനാൽ ഗൗരവമായാണ് കാണുന്നതെന്ന് ഡി.ജി.പി വ്യക്തമാക്കി.