ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ കേരള സമൂഹം കോൺസുലേറ്റിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ കലാ പരിപാടികൾ ഒരുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരെ കോൺസുലേറ്റ് ആദരിച്ചു. ഇവർക്കുള്ള ഉപഹാരം കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് വിതരണം ചെയ്തു.
കേരളോത്സവ സമാപന ദിവസം അർഹതപ്പെട്ടവരെയെല്ലാം ആദരിച്ചില്ലെന്ന പരാതിയുണ്ടായ സാഹചര്യത്തിലാണ് ഇന്നലെ കോൺസുലേറ്റ് കോൺഫറൻസ് ഹാളിൽ പ്രത്യേകം ചടങ്ങ് സംഘടിപ്പിച്ച് മെമന്റോകൾ സമ്മാനിച്ചത്. സുധാ രാജു, അമി ഷിബു, പുഷ്പ സുരേഷ്, ധന്യ സുരേഷ്, സീനത്ത് സമാൻ, എം.പി അബ്ദുറഊഫ്, നിദ ഇഖ്ബാൽ, അരുൺകുമാർ, അൻഷീദ് താഹിർ, അജയകുമാർ, ജോസഫ് വിൽസൺ, സുധീഷ് കുമാർ എന്നിവരെയാണ് ആദരിച്ചത്. ഇവരിൽ ചിലർ എത്തിയിരുന്നില്ലെങ്കിലും അവർക്കു വേണ്ടി സുഹൃത്തുക്കൾ മെമന്റോ ഏറ്റുവാങ്ങി.
ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ ഇഖ്ബാൽ പൊക്കുന്ന് ആദരിക്കുന്നവരുടെ പേരുകൾ പ്രഖ്യാപിച്ചു. കലാ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ജിദ്ദ കേരളൈറ്റ്‌സ് ഫോറത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ കെ.എം. ഷെരീഫ് കുഞ്ഞ് അറിയിച്ചു.
ഡപ്യൂട്ടി കോൺസൽ ജനറൽ ശാഹിദ് ആലം, കോൺസൽമാരായ ഡോ.നൂറുൽ ഹസൻ, ആനന്ദ് കുമാർ, വൈ.കെ ശുക്ല, മോയിൻ അക്തർ, കോൺസുലേറ്റ് ഉദ്യോഗസ്ഥരായ ബോബി മാനാട്ട്, ഇക്ബാൽ, നജ്മുദ്ദീൻ, ജെ.കെ.എഫ് കൺവീനർ വി.കെ. റഊഫ്, മറ്റു ഭാഹവാഹികളായ പി.പി റഹീം, വി.പി. മുസ്തഫ, പി.എം.എ ജലീൽ, ഉണ്ണി തെക്കേടത്ത്, ഷിബു വയനാട്, ബഷീർ പരുത്തിക്കുന്നൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.