റിയാദ് - അനധികൃതമായി സിം കാര്‍ഡ് വില്‍പന നടത്തിയ മൂന്നു വിദേശികളെ റിയാദ് ഗവര്‍ണറേറ്റിനു കീഴില്‍ സാങ്കേതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുള്ള സ്ഥിരം സമിതി പിടികൂടി.
സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്താണ് വിദേശികള്‍ സിം കാര്‍ഡുകള്‍ വില്‍പന നടത്തിയിരുന്നത്.
ദേശീയ സുരക്ഷാ ഏജന്‍സിയുമായും പോലീസുമായും വാണിജ്യ മന്ത്രാലയവുമായും സഹകരിച്ച് സാങ്കേതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുള്ള സ്ഥിരം സമിതി റിയാദിലെ മൊബൈല്‍ ഫോണ്‍ സൂഖുകളില്‍ നടത്തിയ പരിശോധനകള്‍ക്കിടെയാണ് നിയമ വിരുദ്ധമായി സിം കാര്‍ഡ് വില്‍പന നടത്തിയിരുന്നവരെ കണ്ടെത്തി പിടികൂടിയത്.