ദുബായ്- വെള്ളി പുലരുമ്പോള്‍ ദുബായ് നഗരം മുഴുവന്‍ റണ്ണിംഗ് ട്രാക്കായി മാറും. എല്ലാ പ്രായക്കാര്‍ക്കും വ്യത്യസ്ത കഴിവുകളുള്ളവര്‍ക്കും ഫിറ്റ്‌നസ് ലെവലുകള്‍ക്കുമായി ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (ഡി.എഫ്.സി) സംഘടിപ്പിച്ച നഗരത്തിലെ ഏറ്റവും വലിയ, ഫ്രീ ടു എന്റര്‍ റണ്ണിംഗ് ഈവന്റില്‍ ആര്‍ക്കും പങ്കു ചേരാം.
കോവിഡ് 19 മഹാമാരി പടരാതിരിക്കാനായി സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഏത് സമയത്തും ഏത് സ്ഥലത്തും ഓടാനും നടക്കാനും കഴിയും.