കൊച്ചി-പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി.
ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിട്ടുമുണ്ട്.
ഈ മാസം 30 ന് ചോദ്യം ചെയ്യാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്. രാവിലെ ഒമ്പത് മുതല്‍ 12 വരേയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരേയും ചോദ്യം ചെയ്യാം. ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്ന് പേര്‍ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അര്‍ബുദബാധിതനായ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥതി മോശമാണെന്ന് നേരത്തെ മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമന്ന ആവശഅയത്തില്‍നിന്ന് വിജിലന്‍സ് പിന്മാറുകയും ചെയ്തു.