ഷാര്‍ജ- കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും ദുബായ് ആര്‍ടിഎ ജീവനക്കാരനുമായ താഴെചന്തംകണ്ടിയില്‍ ഇസ്മാഇല്‍ (47) മകള്‍ അമല്‍ ഇസ്മാഇല്‍ (18) എന്നിവര്‍ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് കുടുംബ സമേതം കടല്‍തീരത്ത് എത്തിയതായിരുന്നു ഇവര്‍. കടലിലിറങ്ങിയ മകള്‍ അമല്‍ ചുഴിലകപ്പെട്ടപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇസ്മാഇല്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ പോലീസും വൈദ്യസഹായ സംഘവും സ്ഥലത്തെത്തി. ഇവരുവരേയും ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇസ്മയിലിന്റെ മറ്റു രണ്ടു മക്കളും ഭാര്യയും അപകടത്തിന് ദൃക്‌സാക്ഷികളായി.