തിരുവനന്തപുരം- അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചുവെന്ന ആരോപണം നേരിടുന്ന വി.ഡി. സതീശന്‍ എം.എല്‍.എക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ സ്പീക്കറുടെ അനുമതി തേടി.
പ്രളയ പുരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി വിദേശ സഹായം തേടിയെന്നും പണം സ്വീകരിച്ചുവെന്നുമാണ് ആരോപണം.
കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് നേരത്തെ ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ങ്ങായി ഗുജറാത്തില്‍ പോയിരിക്കുന്ന സ്പീക്കര്‍ തിരിച്ചെത്തിയാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.